ഭോപ്പാൽ: പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരക്യാമ്പുകളിൽ കടന്നുചെന്ന് ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകൾ കേന്ദ്രസർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രംഗത്ത്. മിന്നലാക്രമണവുമായി ബന്ധപ്പെട്ട് പൊതുമണ്ഡലത്തിൽ നിലനിൽക്കുന്ന വിവരങ്ങൾ മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നും, ഏതാണ് ആ സർജിക്കൽ സ്ട്രൈക്ക് പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തയ്യാറാവണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
നമ്മുടെ സൈന്യത്തിൽ അഭിമാനമുള്ളയാളാണ് ഞാൻ, എന്നാൽ മിന്നലാക്രമണത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയോ, ചിത്രങ്ങളുടെ തെളിവോ ഇതുവരെ ആരും പുറത്തുവന്നിട്ടില്ല. നമ്മുടെ കരസേനയും വ്യോമസേനയും ഒരിക്കലും വ്യാജആക്രമണങ്ങൾ നടത്തുകയില്ല, പക്ഷേ, വ്യക്തമായ വിവരങ്ങൾ പുറത്തുവിടൂ- മോദി സർക്കാരിനെ അഭിസംബോദന ചെയ്ത് കമൽനാഥ് പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന്റെ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കമൽനാഥിന്റെ പ്രസ്താവന.
2016ലെ ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ പാക് അധീനകാശ്മീരിൽ കടന്നുചെന്ന് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തിരുന്നു. 2019ലെ ഹിറ്റായ ബോളിവുഡ് ചിത്രം 'ഉറി' ഈ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്. കഴിഞ്ഞ വർഷം കാശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന അതിർത്തി കടന്ന് ബലാക്കോട്ടിൽ ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പും ആക്രമണത്തിലൂടെ തകർത്തിരുന്നു.
#WATCH Madhya Pradesh Chief Minister Kamal Nath on his earlier statement 'Kehte hain humne surgical strike ki.Kaun si surgical strike ki?':.Na koi aakdein hain, na photo hain keval media mein iska shor hai..Hamari Army, Air force koi fake kaam nahi karti, lekin jaankaari to de pic.twitter.com/ntEZIzfRJK
— ANI (@ANI) February 21, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |