അഹമ്മദാബാദ്: ഇളം നീലനിറത്തിൽ ചുവന്ന പൂക്കളുള്ള ലാളിത്യം തുളുമ്പുന്ന വസ്ത്രം, മുത്തുകൾ പിടിപ്പിച്ച കമ്മൽ... ഇന്നലെ ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡന്റിന്റെ മകൾ ഇവാൻക ട്രംപ് ആ വേഷത്തിൽ അതീവ സുന്ദരിയായിരുന്നു. ലളിതമായിരുന്നെങ്കിലും ഇവാൻകയുടെ വസ്ത്രം സോഷ്യൽ മീഡിയയിൽ തരംഗമായി. കാരണം ഇതാണ്- സ്വന്തമായി ലൈഫ് സ്റ്റൈൽ ബ്രാൻഡ് സംരംഭക ആയിരുന്നിട്ടും കഴിഞ്ഞ വർഷം അർജന്റീന സന്ദർശിച്ചപ്പോഴത്തെ അതേ വസ്ത്രമാണ് ഇവാൻക ഇന്നലെ അണിഞ്ഞിരുന്നത്! പ്രോൻസ ഷൗലർ എന്ന ബ്രാൻഡിന്റെ 1.7 ലക്ഷം രൂപയുടെ മിഡി ഫ്ളോറൽ പ്രിന്റ് ഡ്രസാണ് ഇത്. ഒരേ വസ്ത്രം രണ്ടുതവണ അണിഞ്ഞ ഇവാൻകയുടെ ലാളിത്യത്തെ പ്രശംസിക്കുകയാണ് ഫാഷൻ ലോകം. ഒരിക്കൽ അണിഞ്ഞ വസ്ത്രം പിന്നീട് ഉപയോഗിക്കുന്ന സെലിബ്രിറ്റികൾ തീരെ ചുരുക്കം!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |