ന്യൂഡൽഹി: ഡൽഹിയിൽ കലാപം നടക്കുമ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയായിരുന്നെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി."ഡൽഹിയിൽ കലാപം പടര്‍ന്ന് പിടിക്കുന്നതിന് പിന്നിൽ ബി.ജെ.പി ഗൂഢാലോചനയാണ്. ബി.ജെ.പി നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തുന്നു. ഇതാണ് കലാപത്തിന് ഇടയാക്കിയത്. സ്ഥിതി നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാരോ ഡൽഹി സര്‍ക്കാരോ ഇടപെടുന്നില്ലെ"ന്നും സോണിയ ആരോപിച്ചു. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് കോൺഗ്രസ് അദ്ധ്യക്ഷ ഇക്കാര്യം വ്യക്തമാക്കിയത്.
അക്രമങ്ങളുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കാണ്. കലാപം നിയന്ത്രിക്കാൻ ആദ്യ ദിവസങ്ങളിൽ എന്ത് ചെയ്തു? രഹസ്യാനേഷണ വിഭാഗത്തിൽ നിന്ന് എന്ത് വിവരമാണ് കിട്ടിയത്? രഹസ്വാന്വേഷണ ഏജൻസികളിൽ നിന്ന് എന്ത് വിവരം കിട്ടി? സംഘർഷ ബാധിത മേഖലകളിൽ എത്ര പൊലീസുകാരെ വിന്യസിച്ചിരുന്നു. കലാപം നടക്കുമ്പോൾ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എവിടെയാണ്? കലാപം തുടങ്ങിയ ഞായറാഴ്ച ഡൽഹി മുഖ്യമന്ത്രി എവിടെയായിരുന്നു- തുടങ്ങിയ ചോദ്യങ്ങൾ സോണിയ ഉന്നയിച്ചു. കലാപത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണം എന്നും കോൺഗ്രസ് അദ്ധ്യക്ഷ ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കൾ അണിനിരക്കുന്ന പ്രതിഷേധ മാര്‍ച്ചാണ് സംഘടിപ്പിക്കുന്നത്. സോണിയാ ഗാന്ധിയും മൻമോഹൻ സിംഗ്, എകെ ആന്‍റണി അടക്കുമുള്ള മുതിര്‍ന്ന നേതാക്കൾ മാര്‍ച്ചിൽ അണിനിരക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |