തിരുവനന്തപുരം: ഒഡീഷയിലും ആന്ധ്രാപ്രദേശിലും വീശിയടിച്ച തിത്‌ലി ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്‌ച ആറ് മണി മുതൽ രാത്രി പതിനൊന്ന് മണി വരെയുള്ള സമയത്ത് പലയിടത്തും. വൈദ്യുത മുടക്കമുണ്ടാകും. തിത്‌ലി ചുഴലിക്കൊടുങ്കാറ്റിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന നിരവധി അന്തർ സംസ്ഥാന ലൈനുകൾ തകരാറിലായിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്തേക്കുള്ള വൈദ്യുത വിഹിതത്തിൽ 800 മെഗാ വാട്ടിന്റെ കുറവുണ്ടായെന്നാണ് വിവരം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അതേസമയം, തകരാറുകൾ പരിഹരിച്ച് വൈദ്യുത നിയന്ത്രണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ വിശദീകരിച്ചു. അടിയന്തര സാഹചര്യം പരിഗണിച്ച് സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, വാട്ടർ അതോറിറ്റിയുടെ പ്രധാന പമ്പിംഗ് സ്‌റ്റേഷനുകൾ തുടങ്ങിയവയെ നിയന്ത്റണത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെന്നും കെ.എസ്.ഇ.ബി വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |