SignIn
Kerala Kaumudi Online
Monday, 18 May 2026 2.37 PM IST

കൊറോണ ; 'കല്ലേറുകൾ അതിന്റെ പാട്ടിന് പോട്ടെ', ചെന്നിത്തലയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

kk-shailaja-

തിരുവനന്തപുരം: കൊറോണയുടെ പേരിൽ ( (കോവിഡ് 19 ) ആരോഗ്യമന്ത്രി മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കെ.കെ. ശൈലജ. മന്ത്രിക്ക് മീഡിയാ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി പറയുന്നില്ല .'ഇത് ഒരു യുദ്ധം ആണ് ,മരിക്കാതിരിക്കാൻ ഉള്ള യുദ്ധം അതിൽ വലിയ പിന്തുണ കിട്ടുന്നു' എന്നായിരുന്നു കെ.കെ. ശൈലജയുടെ പ്രതികരണം.

കല്ലേറുകൾ അതിന്റെ പാട്ടിന് പോകട്ടെ . അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം. ഒന്നും ചെയ്യുന്നത് ഒറ്റയ്ക്കല്ല, കൂട്ടായ പരിശ്രമമാണെന്നും കെ.കെ. ശൈലജ തിരുവനന്തപുരത്ത് പ്രതികരിച്ചു. രോഗബാധയുടെ സാഹചര്യം മുതലെടുക്കാനാണ് ആരോഗ്യ മന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CORONA, COVID 19, KK SHAILAJA, RA, RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA