തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 25603 നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 25363 വീടുകളിലും 237 പേർ ആശുപത്രികളിലുമാണ്. പുതുതായി ഇന്ന് 7861 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ച 2550 സാമ്പിളുകളിൽ 2140 പേർക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ സംസ്ഥാനത്ത് അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം ഗൗരവമായി കാണണം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ പഴുതടച്ച് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനുള്ള എല്ലാ നടപടികളും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനിയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ വരട്ടെ. ജനജീവിതം സാധാരണരീതിയിൽ തുടരണം.
അത്തരം പശ്ചാത്തലത്തിൽ കർക്കശമായ രീതിയിൽ പരിശോധനയ്ക്ക് വിധേയമാകണം. ആളുകൾ പരിശോധനയ്ക്ക് തയ്യാറാകണം ഓരോ പ്രദേശത്തും ചികിത്സാസൗകര്യങ്ങൾ കൂടണം. എല്ലാ പി.എച്ച്.സികളിലും വൈകിട്ട് വരെ ഒ.പി വേണമെന്നത് നിർബന്ധമാക്കും. എല്ലാ പി.എച്ച്.സികളിലും ഡോക്ടർമാർ വേണം. അതിനുള്ള നടപടി സ്വീകരിക്കും.. പ്രാദേശികമായി ഡോക്ടർമാരെ നിയമിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |