കൊല്ലം: കൊറോണയുടെ പശ്ചാത്തലത്തിൽ 20 റെയിൽവേ ജീവനക്കാരെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മുംബയിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ നേത്രാവതി എക്സ് പ്രസിലെ ജീവനക്കാരെയാണ് ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്ന് ചാത്തന്നൂർ റോയൽ ഹോസ്പിറ്റലിൽ സജ്ജീകരിച്ച ഐസൊലേഷൻ വിഭാഗത്തിൽ താമസിപ്പിക്കുന്നത്.
ഇരുപത് ജീവനക്കാരും മലയാളികളാണ്. ഇതിൽ മൂന്നുപേർ മാത്രമാണ് കൊല്ലം ജില്ലക്കാർ. 28 ദിവസം ആശുപത്രിയിൽ കഴിയാനാണ് ക്രമീകരണം വരുത്തിയിട്ടുള്ളത്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |