ന്യൂഡൽഹി: രാജ്യമെമ്പാടും പടർന്നുപിടിച്ച കൊറോണ വെെറസിനെ പ്രതിരോധിക്കാനുള്ള നടപടികൾ ഓരോന്നായി രാജ്യം കെെകൊള്ളുകയാണ്. ഇതുസംബന്ധിച്ച് ധാരണാപത്രംതന്നെ തയ്യാറാക്കിയിട്ടുണ്ട്. ഏറെ ജാഗ്രത പുലർത്തേണ്ട സമയമാണിത്. ഇന്ത്യ ഒന്നടങ്കം അടച്ചുപൂട്ടലിലാണ്. സർക്കാർ അറിയിപ്പുകൾ ഫലപത്തായ രീതിയിൽതന്നെ നൽകുന്നുണ്ട്. മന്ത്രാലയങ്ങൾക്ക് മാത്രമല്ല എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കുമടക്കം നിദേശങ്ങൾ കർശനമായി നൽകിയിട്ടുണ്ട്. എന്നാൽ കൊറോണാകാലത്ത് സാമ്പത്തികസ്ഥിതി എങ്ങനെ മുന്നോട്ടുപോകും എന്നതിനെ കുറിച്ച് സർക്കാരിന് വ്യക്തമായ പ്ലാനുണ്ട്. ഇതടക്കമുൾക്കൊള്ളിച്ചുള്ളതാണ് സർക്കാരിന്റെ പ്ലാൻ ബി.
കൊറോണ എന്ന മഹാമാരിയെ തുരത്താൻ രാജ്യത്തെ എല്ലാ മേഖലയിലുള്ളവരും ഒന്നടങ്കം ശ്രമിക്കുകയാണ്. ജാഗ്രതയോടെ മുന്നോട്ടുപോകുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അടിവരയിട്ടു പറയുന്നു. രാജ്യം പദ്ധതികൾ ഓരോന്നായി നടപ്പാക്കുന്നുമുണ്ട്. ഇക്കാര്യം പലതവണയായി പരിശോധിച്ചതുമാണ്. കാബിനറ്റ് സെക്രട്ടറിയും ഉദ്യോഗസ്ഥരുടെ മന്ത്രാലയവും വിശദ വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇവരെതന്നെയാണ് വിവരങ്ങൾ കെെമാറാൻ ഏർപ്പെടുത്തിയതും. അഞ്ച് സർക്കാർ ഉദ്യോഗസ്ഥർ ഇതിനുള്ള വിശദാംശങ്ങളും നൽകിയിട്ടുണ്ട്. അവർ നിലവിലെ അവസ്ഥയെ കുറിച്ച സംസാരിച്ചു.
ഏറ്റവും മുൻഗണന നൽകുന്നത് സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ്. സാമ്പത്തികത്തിൽ തീരുമാനം എങ്ങനെയെന്നുള്ളത് പരിശോധിച്ച് വരികയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. പി.എം കിസാൻ (കർഷക ധനസഹായം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി), അർബൻ ഡവലപ്മെന്റ് മിനിസ്റ്ററിക്ക് കീഴിലുള്ള മെട്രോ റെയിൽ തുടങ്ങിയ മേഖലയെ അത്യാവശ്യ മേഖലയായി തരംതിരിച്ചിട്ടുണ്ട്.
രാജ്യത്ത് അടച്ചിടൽ നടപ്പാക്കിയതോടെ സോഫ്റ്റ്വെയർ കോൺഫിഗർ ചെയ്യുന്നതിന് എം.ഐ.എസ് (മാനേജ്മെന്റ് ഇൻഫർമേഷൻ സോഫ്റ്റവെയർ)വഴി നെറ്റ്വർക്ക് ആക്സസ് പരിഹരിക്കുന്നതിനായി പ്രവർത്തിച്ചു. പി.എം കിസാൻ വഴി നേരിട്ടുള്ള ആനുകൂല്യ കെെമാറ്റം, സബ്സിഡികൾ, പെൻഷനുകൾ എന്നിവ ഈ സ്കീമുകൾ എം.ഐ.എസ് വഴി നടപ്പാക്കും. ഇത്തരം സേവനങ്ങൾ ജനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനങ്ങൾ വഴി ഇതുസാദ്ധ്യമാകും.
ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ ഭരണഘടന സംസ്ഥാനവും കേന്ദ്രവും എന്ന രീതിയിൽ രണ്ടായി തരംതിരിക്കുന്നു. വ്യോമസേന മുതൽ ദേശീയ സുരക്ഷ വരെയുള്ള മേഖലയിലുള്ളവർക്ക പ്രത്യേക ലെെൻ വകുപ്പുകളും നൽകിയിട്ടുണ്ട്.ആരോഗ്യം, കാർഷികം എന്നീ പ്രധാന വകുപ്പുകളിൽ കേന്ദ്രം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ജോലി സമയം കൂടുതലായിരിക്കും. സ്റ്റാഫ് കുറവായിരിക്കും. എന്നാലും പദ്ധതികൾ നടപ്പാക്കും. മുകളിൽ സൂചിപ്പിച്ച പദ്ധതിയുടെ ആദ്യ നടപടി ക്രമം മാർച്ച് 14-15 തീയതികളിൽ തന്നെ രൂപം നൽകിയിരുന്നു. സാമ്പത്തിക അംഗീകാരമാണ് പ്രധാന നടപടി. രണ്ടാമതായി ഓരോ മന്ത്രാലയവും സ്വന്തം പദ്ധതികൾ കാബിനിറ്റ് സെക്രട്ടറിക്കുമുന്നിൽ അറിയിച്ചു. അന്തിമ റിപ്പോർട്ടുകൾ അംഗീകരത്തിനായി ഉയർന്ന തലങ്ങളിലേക്ക് അയക്കുന്നതിന് മുമ്പ് പലതവണ പരിശോധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് പ്രധാനമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു.
തുടർന്ന് ഓരോ വകുപ്പിനും ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം മാർച്ച് 23 മുതൽ ചുമതല നൽകിയ ഉദ്യോഗസ്ഥരോട് മാത്രം ഓഫീസിലെത്താൻ നിർദേശിച്ചു. പൊതുജനങ്ങളെ ഭയപ്പെടുത്താത്ത രീതിയിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. എല്ലാ മന്ത്രാലയങ്ങളിലും നിർബന്ധിത ചുമതല നൽകി. പ്രത്യേക അജണ്ട തീരമാനിച്ചു. മുതിർന്നഉദ്യോഗസ്ഥരുടെ മീറ്റിംഗുകളിൽ കാര്യങ്ങൾ തീരുമാനിച്ചു. സർക്കാർ ഇതിനകം തന്നെ ഇ-ഗവേൺസ് പ്ലാറ്റ്ഫോമിലൂടെ ഫലപ്രദമായി പ്രവർത്തിക്കുന്നു. കയ്യെഴുത്തിലുള്ള കോപ്പിക്ക് പകരം ഫിസിക്കൽ കോപ്പികളാണ് നൽകുന്നത്. കൊറോണയെ നേരിടാൻ രാജ്യം കൃത്യമായ പ്ലാനുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |