തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗണിന്റെ മറവിൽ പച്ചക്കറികൾക്ക് അമിത വില ഈടാക്കിയ കടകൾ പൂട്ടിച്ചു. തിരുവനന്തപുരം ചാല മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന രണ്ട് കടകളാണ് അധികൃതർ പൂട്ടിച്ചത്. ഓരോ അവശ്യ വസ്തുക്കൾക്കും 15 രൂപ മുതൽ 20 രൂപാ വരെയാണ് ഇവർ അധികമായി ഈടാക്കിയിരുന്നത്. ഒരു കിലോ ഉള്ളിയ്ക്ക് 110 രൂപ ഈടാക്കിയെന്ന് സാധനം വാങ്ങാനെത്തിയവർ പറയുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭാ അധികൃതരും പൊലീസും കൃത്യമായി പരിശോധന നടത്തിയ ശേഷമാണ് കടകൾ പൂട്ടാൻ തീരുമാനിച്ചത്. കൊറോണ മറയാക്കി സംസ്ഥാനത്ത് അനധികൃതമായി വിലക്കയറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |