ബീജിംഗ്: അധികം വൈകാതെ തന്നെ കൊറോണയെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ജനതയ്‌ക്ക് കഴിയുമെന്ന് ചൈന. കൊറോണയെ ചെറുക്കുന്നതിന് ഇന്ത്യ നൽകിയ സഹായസഹകരണങ്ങൾക്ക് നന്ദി പറയവെ ചൈനീസ് വക്താവ് ജീ റോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സ്ഥിതിയിൽ നിന്ന് മോചിതമാകാൻ സാമ്പത്തിക സഹായമടക്കം ചൈന വാഗ്‌ദ്ധാനം ചെയ്‌തു കഴിഞ്ഞു.
'മഹാമേരിയായ കൊറോണയെ ചെറുക്കാൻ പരസ്‌പരം എല്ലാ സഹകരണങ്ങൾക്കും തയ്യാറാകാൻ ചൈനയും ഇന്ത്യയും എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നു. മാസ്‌കുകൾ, ഗ്ളൗസ് തുടങ്ങി15 ടണ്ണിലധികം വരുന്ന മെഡിക്കൽ ഉകരണങ്ങളാണ് വുഹാനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ആപത്‌ഘട്ടത്തിൽ ഇന്ത്യൻ ജനത ചൈനയ്‌ക്കൊപ്പം നിന്നു, എല്ലാ സഹകരണങ്ങളും നൽകി. അതിനുള്ള കടപ്പാടും അഭിനന്ദനവും ഞങ്ങൾ ഇന്ത്യയെ അറിയിക്കുകയാണ്'- ജീ റോംഗ് പറഞ്ഞു.
'അധികം വൈകാതെ തന്നെ കൊറോണയെ പിടിച്ചുകെട്ടാൻ ഇന്ത്യയ‌്ക്ക് കഴിയുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇന്ത്യയ്‌ക്കും മറ്റു രാജ്യങ്ങൾക്കുമൊപ്പം ചേർന്ന് കൊറോണയ്‌ക്കെതിരായ പ്രതിരോധം ചൈന തുടരും. ജി 20, ബ്രിക്‌സ് തുടങ്ങിയ കൂട്ടായ്‌മകളെ ഇതിനായി വിനിയോഗിക്കും'- ജീ റോംഗ് കൂട്ടിച്ചേർത്തു.
കൊറോണയുടെ പ്രഭവസ്ഥാമെന്ന് കരുതുന്ന ചൈനയിൽ ഇതുവരെ 3200 മരണമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എൺപത്തിയൊന്നായിരത്തോളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |