ബംഗളൂരു: കൊറോണ പരത്താൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ. മുജീബ് മുഹമ്മദ് എന്ന ഇൻഫോസിസ് ജീവനക്കാരനാണ് അറസ്റ്റിലായത്. 'നമുക്ക് കൈകോർക്കാം, പുറത്തുപോയി പൊതുസ്ഥലത്ത് തുമ്മുക, അതിലൂടെ വൈറസ് പരത്തുക ' എന്നായിരുന്നു ഇയാൾ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, ലോകം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ഫേസ്ബുക്കിൽ ഇത്തരമൊരു പോസ്റ്റ് ഇട്ട യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഇൻഫോസിസ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ട്വീറ്റിലൂടെ അധികൃതർ വ്യക്തമാക്കി.
The social media post by the employee is against Infosys’ code of conduct and its commitment to responsible social sharing. Infosys has a zero tolerance policy towards such acts and has accordingly, terminated the services of the employee. (2/2)
— Infosys (@Infosys) March 27, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |