ന്യൂഡൽഹി: കൊറോണയെന്നോ ലോക്ക്ഡൗണെന്നോ ആരെങ്കിലും നീട്ടിവിളിക്കുന്നത് കേട്ടാൽ പേടിക്കേണ്ട. കുഞ്ഞുങ്ങൾക്ക് ഇടുന്ന ഇപ്പോഴത്തെ 'ട്രെൻഡി' പേരുകളാണിവ. രാജ്യത്തിനകത്തും പുറത്തുമായി നിരവധി മാതാപിതാക്കളാണ് മക്കൾക്ക് ഇത്തരത്തിൽ പേരിട്ടത്.
ജനതാ കർഫ്യൂ ദിനത്തിൽ പിറന്ന മകളെ കൊറോണയെന്നാണ് ഉത്തർപ്രദേശിലെ ഖൊരഘ്പൂർ സ്വദേശി നിധീഷും ഭാര്യ രാഗിണിയും വിളിച്ചത്. അപകടകാരിയാണ് കൊറോണ വൈറസ് എന്ന് അറിയാമെങ്കിലും രോഗവ്യാപനം തടയാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ലോകത്തിനുള്ള ഒരുമയുടെ സന്ദേശം പകർന്നുകൊണ്ടാണ് മകൾക്ക് ഈ പേര് നൽകിയതെന്ന് നിധീഷും രാഗിണിയും പറയുന്നു. ഉത്തർപ്രദേശിൽ ഡിയോറിയ ജില്ലയിലെ പവൻ എന്ന യുവാവ് ലോക്ക്ഡൗണെന്നാണ് മകന് പേരിട്ടത്. ജനങ്ങളെ രക്ഷിക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദി സൂചകമായാണ് ഈ പേര് നൽകിയതെന്ന് പവൻ പറയുന്നു.
ബ്രിട്ടനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം പിറന്ന അഞ്ച് കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ ലോക് ഡൗൺ എന്ന് പേരിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |