ന്യൂയോർക്ക്: കൊറോണ ബാധിച്ച് അമേരിക്കയിൽ ആറ് ആഴ്ച പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. ശാരീരിക പ്രശ്നങ്ങളെത്തുടന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്.ഇത്രയും പ്രായം കുറഞ്ഞ കുട്ടി ഈ രോഗം ബാധിച്ച് മരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണിത്.കഴിഞ്ഞയാഴ്ച ഒമ്പത് മാസം മാത്രം പ്രായമുള്ള കുട്ടിയും കൊറോണ ബാധിച്ച് അമേരിക്കയിൽ മരിച്ചിരുന്നു.
അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും കൂടിവരികയാണ്.അതിനാൽ ജനങ്ങളോട് വീട്ടിൽ തന്നെ കഴിയാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിൽ ഇന്നലെമാത്രം 1046 പേരാണ് മരിച്ചത്.ഇതോടെ ആകെ മരണം 5000 കടന്നു. കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു.
അതേസമയം യൂറോപ്പിൽ മരണസംഖ്യ മുപ്പത്തിരണ്ടായിരം കടന്നു.ഇറ്റലിയിലും സ്പെയിനിലും രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |