കൊവിഡിനെതിരെ പോരാടാൻ സർക്കാരിന് പിന്തുണയുമായി ക്രിക്കറ്റ് താരം യുവരാജ് സിംഗ്. 50 ലക്ഷം രൂപയാണ് യുവരാജ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. രാജ്യത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് പൊരുതണമെന്ന് യുവരാജ് ആഹ്വാനം ചെയ്തു.
ഐക്യത്തോടെ നിൽക്കുമ്പോൾ നമ്മൾ കരുത്തരാണ്. പ്രധാനമന്ത്രി ഐക്യത്തിനായി നിലകൊള്ളാൻ ആഹ്വാനം ചെയ്ത ദിവസത്തിൽ 50 ലക്ഷം രൂപ താൻ സംഭാവനയായി നൽകുകയാണ്. നിങ്ങളും നിങ്ങൾക്കാകുന്ന രീതിയിൽ സഹായം നൽകണമെന്ന് യുവരാജ് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |