ശ്രീനഗർ:ജമ്മു കാശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. അഞ്ച് ഭീകരരും കൊല്ലപ്പെട്ടു. കാശ്‌മീരിലെ മഞ്ഞ്‌വീഴ്‌ചയുടെ സാഹചര്യം മുതലെടുത്ത് അതിർത്തി കടക്കാൻ ശ്രമിച്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സൈനികർ മരിച്ചത്. ഏപ്രിൽ ഒന്നിന് നിയന്ത്രണ രേഖയ്ക്ക് സമീപം കാൽപ്പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്ത് കരസേന പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു.
തെരച്ചിലിൽ ഭീകരരുടെ അഞ്ച് ബാഗുകൾ കണ്ടെത്തിയതോടെ സൈന്യം നിരീക്ഷണം ശക്തമാക്കി. പ്രതികൂല കാലാവസ്ഥ തിരിച്ചടിയായെങ്കിലും ശനിയാഴ്‌ച മുതൽ തെരച്ചിൽ ഊർജിതമാക്കി. പാരാ സ്പെഷ്യൽ ഫോഴ്‌സിന്റെ സഹായവും തേടി. ഭീകരർ തമ്പടിച്ചിരിക്കുന്ന പ്രദേശം ഞായറാഴ്‌ച സൈന്യം തിരിച്ചറിഞ്ഞു. ഇതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |