ജിദ്ദ: സൗദി അറേബ്യയിലെ കൊവിഡ് ബാധിതരിൽ 75 ശതമാനവും റിയാദ്, മക്ക, ജിദ്ദ, മദീന എന്നീ നഗരങ്ങളിലാണ്. സൗദിയിലെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3287 ആണ്. ഇതിൽ 2489 രോഗികളും ഈ നാല് നഗരങ്ങളിലാണ്. പ്രധാന നഗരങ്ങളിലെ രോഗികളുടെ കണക്ക് ഇങ്ങനെ: റിയാദ് 961, മക്ക 631, ജിദ്ദ 477, മദീന 420, ഖതീഫ് 174, ദമ്മാം 159, തബൂക് 62, ഹഫൂഫ് 50. ശേഷിക്കുന്ന കേസുകൾ സൗദിയിലെ മറ്റു സ്ഥലങ്ങളിലും.
സമ്പർക്കത്തിലൂടെയാണ് രോഗബാധ കൂടുന്നത്. രോഗബാധിത കേസുകളിൽ ഇരുപത് ശതമാനത്തിലധികമാണ് ഭേദമായിട്ടുള്ളത്. 666 പേരുടെ രോഗം ഭേദമായി, 44 പേർ മരിച്ചു.
ബാച്ചിലർ പാർപ്പിടങ്ങൾ അണുമുക്തമാണെന്ന് ഉറപ്പ് വരുത്തേണ്ടത് വലിയൊരു വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |