തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രോഗം മൂലവും കർണാടക ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കാസർകോട്ട് വൈദ്യസഹായം കിട്ടാതെയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. വിവിധ വിഭാഗങ്ങൾക്ക് സഹായ പാക്കേജുകളും ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ:
- കർഷകതൊഴിലാളികൾക്കും, പാടശേഖരസമിതികൾക്കും പ്രത്യേക പാക്കേജും ധനസഹായവും.
- ഗൾഫിൽ നിന്ന് മടങ്ങിയവർക്ക് ക്ഷേമനിധിയിൽ നിന്ന് ധനസഹായം.
- ചെറുകിട വ്യാപാരികൾക്കും, തൊഴിലാളികൾക്കും പ്രവർത്തന മൂലധനം ഉൾപ്പെടെ സാമ്പത്തിക സഹായം.
- എയർകണ്ടിഷൻ, പ്ലംബിംഗ് തൊഴിലാളികൾ,
വഴിയോര കച്ചവടക്കാർ, തട്ടുകടക്കാർ, ഡയറക്ട് മാർക്കറ്റിംഗ് ജീവനക്കാർ, വീട്ടുജോലിക്കാർ, ലോൺട്രി തൊഴിലാളികൾ എന്നിവർക്ക് സാമ്പത്തിക സഹായം.
- ശമ്പള പരിഷ്‌കരണം നടപ്പാകാത്ത പൊതുമേഖലാ തൊഴിലാളികളെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണം.
- പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടണം.
- വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട 1200ലധികം ക്ലാസ് ഫോർ ജീവനക്കാർക്ക് സുരക്ഷാക്രമീകരണങ്ങളൊരുക്കണം.
- ശമ്പളമില്ലാതെ പ്രവർത്തിക്കുന്ന എയ്ഡഡ് മേഖലയിലെ രണ്ടായിരത്തിലധികം അദ്ധ്യാപകർക്ക് ധനസഹായം.
- റേഷൻ കടകളിലെ തൊഴിലാളികൾക്കും റെസ്റ്റോറന്റ് ജീവനക്കാർക്കും പ്രത്യേക ആനുകൂല്യം.
- ലക്ഷദ്വീപിൽ അകപ്പെട്ട അമ്പതോളം മലയാളി കുടുംബങ്ങളെ നാട്ടിലെത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |