ഹൈദരാബാദ്: കൊവിഡ് 19 വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗൺ തെലങ്കാന മേയ് ഏഴുവരെ നീട്ടി . ഇതോടെ മേയ് മൂന്നിന് ശേഷം ലോക്ക്ഡൗൺ നീട്ടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി തെലങ്കാന. ഫുഡ് ഡെലിവറി മൊബൈൽ ആപ്പുകൾ അനുവദിക്കില്ലെന്നും മേയ് അഞ്ചിന് മന്ത്രിസഭാ യോഗം സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ലോക്ക് ഡൗൺ നീട്ടണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചു. മറ്റ് പല സംസ്ഥാന സർക്കാരുകളേക്കാളും മെച്ചപ്പെട്ട രീതിയിലാണ് തന്റെ സർക്കാർ കാര്യങ്ങൾ ചെയ്യുന്നതെന്നും കേന്ദ്രം ഇളവുകൾ നൽകിയാലും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുമെന്നും റാവു വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |