തിരുവനന്തപുരം: ജി.എസ്.ടിയ്ക്ക് മുമ്പുണ്ടായിരുന്ന 'വാറ്ര്" കുടിശികകളിൽ സർക്കാർ പ്രഖ്യാപിച്ച ആംനസ്റ്റി സ്കീമിൽ ചേരാൻ മേയ് 15 മുതൽ വ്യാപാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. www.keralataxes.gov.in എന്ന സൈറ്രിൽ പേർ ഒറ്റത്തവണ രജിസ്റ്റർ ചെയ്യാം. ലോഗിൻ ചെയ്താൽ ഒരാൾക്കുള്ള കുടിശിക മനസിലാക്കാം. തുടർന്ന് ഓപ്‌ഷൻ തിരഞ്ഞെടുക്കാം. തെറ്റുകളുണ്ടെങ്കിൽ എഡിറ്ര് ചെയ്ത് തിരുത്താം. ഇത് നികുതി നിർണയ ഓഫീസർ പരിശോധിക്കും. തുടർന്ന്, ഓൺലൈനായി നികുതി അടയ്ക്കാം. ഇങ്ങനെ കുടിശിക അടയ്ക്കുന്നവർക്ക് പിഴയും പലിശയും ഒഴിവാക്കും. ഒരുമിച്ച് അടയ്ക്കുന്നവർക്ക് 60ശതമാനവും അല്ലാത്തവർക്ക് 50 ശതമാനവും നികുതിയിൽ ഇളവ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |