പത്തനംതിട്ട : വിദേശത്ത് നിന്ന് പത്തനംതിട്ട ജില്ലയിൽ 33 ഗർഭിണികൾ ഇതുവരെ എത്തിയിട്ടുണ്ട്. ഇവരെ വീട്ടിൽ ക്വാറന്റൈനിൽ ആക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇനിയും ആളുകൾ വിദേശത്ത് നിന്നെത്തും. എന്നാൽ ഇവർക്കാവശ്യമായ ഗൈനക്കോളജിസ്റ്റുകൾ ജില്ലയിലുണ്ടോയെന്നത് സംശയമാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആകെ 15 ഗൈനക്കോളജിസ്റ്റുകളാണുള്ളത്.
മല്ലപ്പള്ളി, കോന്നി താലൂക്കുകളിൽ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭിക്കുന്നില്ല. ലേബർ റൂം, ഓപ്പറേഷൻ തിയറ്റർ, ഗർഭിണികൾക്കാവശ്യമായ മറ്റ് സൗകര്യങ്ങൾ എന്നിവ ഇല്ലാത്തതിനാലാണ് ഈ രണ്ട് താലൂക്കുകളിൽ ഗൈനക്കോളജിസ്റ്റുകൾ ഇല്ലാത്തത്.
ലോക്ക് ഡൗണിൽ മല്ലപ്പള്ളിയിൽ നിന്നുള്ള രോഗികൾ തിരുവല്ല താലൂക്ക് ആശുപത്രിയേയും കോഴഞ്ചേരി ജില്ലാ ആശുപത്രിയേയുമാണ് ആശ്രയിക്കുന്നത്. കോന്നിയിൽ നിന്നുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് എത്തുന്നത്. എന്നാൽ കോഴഞ്ചേരിയിലും പത്തനംതിട്ടയിലും കൊറോണ നിരീക്ഷണത്തിന് വാർഡ് ക്രമീകരിച്ചിരിക്കുന്നതിനാൽ പത്തനംതിട്ടയിൽ എത്തുന്ന ഗർഭിണികളും പ്രസവം കഴിഞ്ഞതുമായ സ്ത്രീകളെ അടൂർ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയെ ആശ്രയിക്കുന്ന ചിറ്റാർ, സീതത്തോട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടിവരികയാണ്. ആദിവാസി വിഭാഗങ്ങളടക്കം ഇതിൽപ്പെടും.
പത്തനംതിട്ടയിലെ സർക്കാർ ആശുപത്രികളിൽ
15 ഗൈനക്കോളജിസ്റ്റുകൾ
"ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുകൾ ജില്ലയിലുണ്ട്. ഗർഭിണികളായ സ്ത്രീകളെ വീട്ടിൽ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഐസൊലേഷൻ കാലാവധിയ്ക്ക് ശേഷം പരിശോധനാ ഫലം നെഗറ്റീവ് എങ്കിൽ അവർക്ക് താൽപര്യമുള്ള ഏത് ആശുപത്രിയിലും പോകാൻ തടസങ്ങളില്ല. പോസിറ്റീവാണെങ്കിൽ ഐസൊലേഷൻ ആശുപത്രിയിൽ തുടരേണ്ടി വരും. "
ഡോ. നന്ദിനി
ഡെപ്യൂട്ടി ഡി.എം.ഒ
സർക്കാർ ആശുപത്രികളും
ഗൈനക്കോളജിസ്റ്റുകളുടെ എണ്ണവും
കോഴഞ്ചേരി ജില്ലാ ആശുപത്രി : - 3
പത്തംതിട്ട ജനറൽ ആശുപത്രി :- 4
അടൂർ ജനറൽ ആശുപത്രി : - 4
തിരുവല്ല താലൂക്ക് ആശുപത്രി :- 2
റാന്നി താലൂക്ക് ആശുപത്രി :- 2
മല്ലപ്പള്ളി താലൂക്ക് ആശുപത്രി :- 0
കോന്നി താലൂക്ക് ആശുപത്രി :- 0
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |