ന്യൂഡൽഹി:ലോകം മുഴുവൻ കൊവിഡെന്ന മഹാമാരിയെക്കെതിരെ പോരാടുമ്പോൾ സുരക്ഷാ ഉപകരണങ്ങളോ ജീവൻരക്ഷിക്കാൻ കുടിനീരോ പോലുമില്ലാത്ത അതിലും വലിയ പോരാട്ടത്തിലാണ് രാജ്യത്തെ ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ. ലോക്ക് ഡൗൺ പ്രഖ്യാപിച്ച അന്ന് തുടങ്ങിയ പാലായനം അൻപത് ദിവസം പിന്നിട്ടും അവസാനിച്ചിട്ടില്ല. പകുതിയോളം പേർക്ക് റോഡിലും റെയിൽവേ പാളങ്ങളിലും ജീവൻ നഷ്ടമാകുന്നു. ബാക്കിയുള്ളവർ മൃതപ്രായരായി നാട്ടിലെത്തുന്നു. കുടുബത്തൊടൊപ്പം പട്ടിണി പങ്കിടുന്നു.
പറക്കമുറ്റാത്ത രണ്ട് പിഞ്ചുമക്കളെ ചുമലിലേറ്റി ഉത്തരേന്ത്യയിലെ കടുത്ത ചൂടിൽ 160 കിലോറ്റർ നടന്ന് നാട്ടിലെത്തിയ പോരാളിയായ അച്ഛൻ്റെ കഥയാണ് ഇനി പറയാൻ പോകുന്നത്. പേര് റുപ്പയ് തുഡു. ഒറീസയിൽ മയൂർബഞ്ചിൽ നിന്നുള്ള ആദിവാസി. ഭാര്യ മത്രിക. മക്കൾ :പുഷ്പാഞ്ചലി (6), നാലും, രണ്ടര വയസും പ്രായമുള്ള രണ്ട് ആൺകുട്ടികളും. ജയ്പൂരിലെ ഇഷ്ടികചൂളയിലായിരുന്നു തുഡുവിന്റെ ജോലി. കുടുംബവും തുഡുവിനൊപ്പം ഇഷ്ടികകളത്തിൽ തന്നെ താമസം. കൊവിഡ് പ്രതിസന്ധി വർദ്ധിച്ചതോടെ ഇഷ്ടിക കളം പൂട്ടി. തുഡുവിന് ജോലി നഷ്ടമായി. നാട്ടിലേക്ക് മടങ്ങുയല്ലാതെ മറ്റ് മാർഗങ്ങളില്ലാ.ട്രെയിന് നൽകാൻ കാശില്ല. സ്വന്തമായി വാഹനം പിടിച്ച് നാട്ടിലെത്തുന്നതിനെക്കുറിച്ച് തുഡു ചിന്തിക്കുന്നുപോലുമില്ല. പിന്നെന്താ നടക്കാം.
ഭാര്യയും താനും ആറ് വയസുകാരിയായ മകളും നടക്കും. പക്ഷേ ചെരുപ്പില്ലാതെ ഉത്തരേന്ത്യയിലെ കൊടും ചൂടിൽ എങ്ങനെ പിഞ്ചുകുഞ്ഞുങ്ങൾ നടക്കും. രണ്ട് വലിയ പാത്രങ്ങൾ ചൂളയിൽ നിന്ന് സംഘടിപ്പിച്ചു. രണ്ട് പിഞ്ച് മക്കളയും രണ്ട് പാത്രങ്ങളിലാക്കി അവ തമ്മിൽ ഒരു മുളങ്കമ്പിനാൽ ബന്ധിച്ച് അതും ചുമലിലേറ്റി. ആ അച്ഛൻ 160 കിലോറ്റമീറ്റർ ഏഴ് ദിവസം കൊണ്ട് നടന്നാണ് സ്വന്തം നാട്ടിലെത്തിയത്.നിലവിൽ ക്വാറൻ്റൈനിലാണ് തുഡുവും കുടുംബവും . ഒഡിസ സർക്കാരിൻ്റെ മാർഗനിർദേശമനുസരിച്ച് 21 ദിവസം സർക്കാർ ക്വാറൻ്റൈനിൽ കഴിയണം. എന്നാൽ ഭക്ഷണമോ വെള്ളമോ ലഭ്യമാക്കില്ല. 7 ദിവസം വീട്ടിലും അടച്ചിരിക്കണം. എന്നാലും നാട്ടിലെത്തിയല്ലോ എന്ന സന്തോഷമാണ് തുഡുവിന്.
ചിത്രം - കുഞ്ഞുങ്ങളെയും ചുമലിലേറ്റി നടക്കുന്ന തുഡു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |