ആലപ്പുഴ:ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിൽ ഇന്നലെ 58 പ്രവാസികളെ കൂടി പ്രവേശിപ്പിച്ചു.
വിമാനമാർഗം വന്ന 17 ഉം കപ്പൽമാർഗം എത്തിയ 41 ഉം പേരുൾപ്പെടെയാണ് ഇത്. ഇതോടെ ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിൽ ആകെയുള്ള പ്രവാസികളുടെ എണ്ണം 189 ആയി.
ഇന്നലെ പുലർച്ചെ ദുബായ് -കൊച്ചി വിമാനത്തിൽ എത്തിയ മൂന്ന് സ്ത്രീകളും രണ്ടു പുരുഷൻമാരും അടക്കം അഞ്ചു പേരെ ചേർത്തല താലൂക്കിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. അബുദാബിയിൽ നിന്നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ആലപ്പുഴ ജില്ലക്കാരിൽ ഒരാളെ അമ്പലപ്പുഴ താലൂക്കിലെ സെന്ററിലാണ് ഇന്നലെ രാവിലെ പ്രവേശിപ്പിച്ചത്. അബുദാബി -തിരുവനന്തപുരം വിമാനത്തിൽ എത്തിയ 11 പേരെ കാർത്തികപ്പള്ളി താലൂക്കിലെ കൊവിഡ് കെയർ സെന്ററിലാക്കി. മാലദ്വീപിൽ നിന്നു കപ്പലിൽ കൊച്ചിയിലെത്തിയ ജില്ലയിൽ നിന്നുള്ള 41 പേരെ വൈകിട്ട് ചേർത്തല താലൂക്കിലെ വിവിധ സെന്ററുകളിൽ പ്രവേശിപ്പിച്ചു. 36 പുരുഷന്മാരും 5 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |