ആലപ്പുഴ: ജില്ലയിലെ കൊയ്ത്ത് അവസാന ഘട്ടത്തിലെത്തിയതായി മന്ത്റി ജി.സുധാകരൻ അവലോകന യോഗത്തിൽ പറഞ്ഞു. ഇത്തവണ സർക്കാർ കൊയ്ത്ത് അവശ്യസർവീസായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ പല തവണ മന്ത്റിതല യോഗം വിളിച്ചിരുന്നു. ഇനി 200ഹെക്ടർ മാത്രമാണ് അവശേഷിക്കുന്നത്. ലോക്ക് ഡൗണിനിടയിലാണ് കൊയ്ത്ത് നടപടികൾ ഏകദേശം പൂർത്തിയാക്കാൻ കഴിഞ്ഞത്. 175 കോടി രൂപ കർഷർക്ക് നൽകിയതായും മന്ത്റി പറഞ്ഞു.
റോഡ് കൈയേറിയുള്ള കച്ചവടം അവസാനിപ്പിക്കണം
ദേശീയ പാത കയ്യേറിയുള്ള വഴിയോര കച്ചവടം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥരും പൊലീസും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്റി നിർദ്ദേശം നൽകി. ടാറിട്ട ഭാഗത്ത് മീൻ കച്ചവടം ഉൾപ്പടെ തടയണം. വാഹന യാത്രക്കാർ റോഡ് നിയമം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കണം. കാലവർഷം തുടങ്ങുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പ്രധാന റോഡുകളുടെ പാർശ്വങ്ങൾ വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്റി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |