വൈക്കം: ഞായറാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും വൈക്കം മഹാദേവ ക്ഷേത്രത്തിന് കാര്യമായ കേടുപാട് സംഭവിച്ചു. ചുറ്റമ്പലത്തിന്റെ ചില ഭാഗങ്ങൾ, ഊട്ടുപുര, ആനക്കൊട്ടിൽ, ക്ഷേത്ര കലാപീഠം എന്നിവയുടെ മേൽക്കൂരയിൽ നിന്ന് ഒാടുകൾ കാറ്റിൽ പറന്ന് വീണു. വലിയ കവലയിലെ അലങ്കാര ഗോപുരത്തിന്റെ ഭാഗങ്ങളും തകർന്നു. നാല്പത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സംഭവത്തെത്തുടർന്ന് ഇന്നലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, മെമ്പർമാരായ കെ.എസ്.രവി, എൻ. വിജയകുമാർ, കമ്മിഷണർ ബി.എസ്. തിരുമേനി, ചീഫ് എൻജിനിയർ കൃഷ്ണകുമാർ തുടങ്ങിയവർ ക്ഷേത്രം സന്ദർശിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. കാറ്റിൽ വൈക്കം താലൂക്കിൽ നൂറിലേറെ വീടുകൾക്കും നാശമുണ്ട്. ടി.വി പുരം പഞ്ചായത്തിൽ മാത്രം 32 വീടുകൾ തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |