കൊല്ലം: വലിയ ബോട്ടുകളും വള്ളങ്ങളും കടലിൽ പോയിത്തുടങ്ങി. 65 അടിക്ക് മുകളിൽ നീളമുള്ള യാനങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ പോയിത്തുടങ്ങിയത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ വാക്കാലുള്ള നിർദ്ദേശം മാത്രമാണ് നൽകിയിട്ടുള്ളത്.
രജിസ്ട്രേഷൻ നമ്പർ അവസാനിക്കുന്ന ഒറ്റ, ഇരട്ട സംഖ്യകളുടെ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കടലിൽ പോകാനുള്ള അനുമതി. ഏഴുനൂറോളം ബോട്ടുകൾ നിയന്ത്രണങ്ങളുടെ ഭാഗമായി മത്സ്യബന്ധനം നടത്താനാകാതെ ഉണ്ടായിരുന്നെങ്കിലും 30 ബോട്ടുകൾ മാത്രമാണ് ഇപ്പോൾ അധികമായി പോയിത്തുടങ്ങിയത്. ബോട്ടുകൾ നിയന്ത്രിക്കുന്ന സ്രാങ്കുകൾ ഇല്ലാത്തതിനാലാണ് മറ്റ് ബോട്ടുകൾ പോകാത്തത്.
കൊല്ലം തീരത്തുള്ള ബോട്ടുകളെ നയിക്കുന്ന സ്രാങ്കുകളിലധികവും തമിഴ്നാട്ടുകാരാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വള്ളങ്ങളിൽ നാട്ടിലേക്ക് പോയ ഇവർക്കിപ്പോൾ മടങ്ങിവരാനാകാത്ത സ്ഥിതിയാണ്. തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രാണാതീതമായ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്ന് വള്ളങ്ങളിൽ ആളെത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ തീരദേശ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |