മുംബയ്: ബിഗ് ബോസ് താരവും നടിയും ഗായികയുമായ ഷെഹ്‌നാസ് ഗില്ലിന്റെ അച്ചൻ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. 40 വയസുകാരിയായ യുവതിയാണ് സന്തോഖ് സിംഗ് ഷുഖ്(സുഖ് പ്രധാൻ) തന്നെ അയാളുടെ കാറിലേക്ക് കൊണ്ടുപോയ ശേഷം തോക്ക് ചൂണ്ടി പീഡിപ്പിച്ചതായി പരാതി നൽകിയത്. താൻ തന്റെ കാമുകനെ കാണുന്നതിനായാണ് പഞ്ചാബിലെ ബീസിലുള്ള സന്തോഖിന്റെ വീട്ടിലേക്ക് എത്തിയതെന്നും അപ്പോഴാണ് സംഭവം നടന്നതെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കേസ് രജിസ്റ്റർ ചെയ്ത ശേഷം സന്തോഖിനെ തേടി പൊലീസ് അയാളുടെ വീട്ടിലേക്ക് എത്തിയിരുന്നുവെങ്കിലും സന്തോഖ് അവിടെ ഉണ്ടായിരുന്നില്ല. ഇയാൾ നിലവിൽ ഒളിവിലാണെന്നതാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ഇങ്ങനെയൊരു സ്ത്രീയെ തന്റെ അച്ഛന് അറിയില്ലെന്നും ഇത് തങ്ങളെ അപമാനിക്കാനായി മനഃപൂർവം കെട്ടിച്ചമച്ച കേസ് ആണെന്നും ഷെഹ്‌നാസിന്റെ സഹോദരനായ ഷഹബാസ് ഗിൽ പറയുന്നു. പരാതിക്കാരിയായ സ്ത്രീ തങ്ങളെ കരിവാരിത്തേക്കാനാണ് ശ്രമിക്കുന്നതെന്നും ഷഹബാസ് പറയുന്നു.
അവർ കള്ളം പറയുകയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. സംഭവം നടന്നുവെന്ന് അവർ പറയുന്ന പ്രദേശത്ത് സി.സി.ടി.വി ഉണ്ട്. അതിന്റെ റെക്കോർഡിംഗുകൾ കിട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഷഹബാസ് പറയുന്നു. കൊവിഡിന്റെ സാഹചര്യത്തിൽ ഷെഹ്‌നാസും സഹോദരനും നിലവിൽ ഇപ്പോൾ മുംബയിലെ വീട്ടിൽ ക്വാറന്റീനിലാണ്. സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെയാണ് ഷെഹ്‌നാസ് പ്രശസ്തി നേടുന്നത്. പരിപാടിയുടെ പതിമൂന്നാം സീസണിലാണ് ഷെഹ്‌നാസ് മത്സരാർത്ഥിയായി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |