ചെന്നൈ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന മേയ് 31 വരെ വിമാനസർവീസുകൾ പുനരാരംഭിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് തമിഴ്നാട് സർക്കാരിന്റെ അഭ്യർത്ഥന. തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ അഭ്യർത്ഥന നടത്തിയിരിക്കുന്നത്.ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ചെന്നൈ ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിൽ നിന്നാണ് വിമാന സർവീസുകൾ തുടങ്ങുന്നതെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ രോഗികളുടെ എണ്ണം കൂടുമെന്നാണ് തമിഴ്നാട് സർക്കാരിന്റെ വിലയിരുത്തൽ. ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും തമിഴ്നാട് മുന്നറിയിപ്പ് നൽകുന്നു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |