
□ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: ആണവോർജ മേഖലയിൽ സ്വകാര്യ, വിദേശ പങ്കാളിത്തം വ്യവസ്ഥ ചെയ്യുന്ന 'ശാന്തി' ബിൽ ലോക്സഭ പാസാക്കി. തന്ത്രപ്രധാന ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമ്പോഴുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി, ജെ.പി.സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം ബില്ലിന്റെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
സർക്കാർ നിയന്ത്രണത്തിലായിരുന്ന ആണവോർജ മേഖലയിൽ ദീർഘകാല മൂലധനവും നിക്ഷേപവും ആകർഷിക്കുന്നതിന് നിയന്ത്രിത രീതിയിൽ സ്വകാര്യ, വിദേശ പങ്കാളിത്തത്തിനായി തുറന്നു കൊടുക്കുന്നതാണ് ബിൽ. ആണവോർജ പദ്ധതികളിൽ സ്വകാര്യ കമ്പനികൾക്ക് 49% വരെ ഓഹരി അനുവദിക്കും. സർക്കാർ മേൽനോട്ടം നിലനിറുത്തും.
.
ലക്ഷ്യങ്ങൾ:
ഭാവിയിലെ വൈദ്യുതി, കാലാവസ്ഥാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സിവിൽ ആണവോർജ്ജ മേഖല പരിഷ്കരിക്കും
ആണവോർജ്ജ ശേഷി വികസിപ്പിച്ച് രാജ്യത്ത് 24 മണിക്കൂർ മുടങ്ങാത്ത കാർബൺ വിമുക്ത വൈദ്യുതി.കൽക്കരിയെ ആശ്രയിക്കുന്നത് കുറയ്‌ക്കും. വൈദ്യുതി നിരക്ക് സർക്കാർ നിശ്ചയിക്കും.
ഇന്ധന ഇറക്കുമതി കുറച്ച് ഊർജ സുരക്ഷ ശക്തിപ്പെടുത്തും..
ആണവോർജ റെഗുലേറ്ററി ബോർഡിന് കൂടുതൽ അധികാരങ്ങൾ.
ആണവ അപകടങ്ങളിൽ 3000 കോടി വരെ നഷ്‌ടപരിഹാരം. ആണവ നിലയങ്ങളിലെ അപകടങ്ങളിൽ ആണവ സാമഗ്രികൾ വിതരണം ചെയ്യുന്നവർ നഷ്‌ടപരിഹാരം നൽകണം.
ചട്ടങ്ങൾ ലംഘിക്കുന്ന നിലയങ്ങൾക്ക് ഒരു കോടി വരെ പിഴ.
ആണവ ധാതുക്കളുടെ പര്യവേക്ഷണം ഖനനം, ആണവ ഇന്ധന നിർമ്മാണം, ആണവ ഉപകരണങ്ങളുടെയും ഘടകങ്ങളുടെയും നിർമ്മാണം, സിവിൽ ആണവ സാങ്കേതികവിദ്യകളിലെ ഗവേഷണ വികസനം തുടങ്ങിയ മേഖലകളിൽ സ്വകാര്യ മേഖലയുടെ വിപുലീകൃത പങ്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |