കുട്ടികൾക്കും മുതിർന്നവർക്കും ഒരുപ്പോലെ പേടിയുള്ള ഒന്നാണ് ചിലന്തി. വീട് എത്ര വൃത്തിയാക്കിയാലും ചിലന്തി വീണ്ടും വീണ്ടും വലക്കെട്ടുന്നു. ചിലന്തിയെ കണ്ടാൽ അതിനെ ഓടിക്കാൻ പോലും പലർക്കും പേടിയാണ്. കാരണം ചിലന്തിയുടെ വിഷം തന്നെയാണ്. എങ്കിലും ചിലന്തി ശല്യം എങ്ങനെയും ഇല്ലാതാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. പക്ഷെ എങ്ങനെയെന്നാണ് പലർക്കും അറിയാത്തത്. എന്നാൽ ഇനി അതിനും വഴിയുണ്ട്. അതും നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ. ചിലന്തിയെ തുരത്താൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
വിനാഗിരി സ്പ്രേ
ഒരു കപ്പ് വെള്ള വിനാഗിരി രണ്ടു കപ്പ് വെള്ളവുമായി യോജിപ്പിച്ച് സ്പ്രേ ബോട്ടിലിൽ അടയ്ക്കുക. ഈ മിശ്രിതം വീടിന് ചുറ്റും, ഓരോ മൂലയിലും വാതിലിലും ജനാലയിലും എല്ലാം സ്പ്രേ ചെയ്യുക.
ടീ ട്രീ ഓയിൽ
ടീ ട്രീ ഓയിലും വെള്ള വിനാഗിരിയുമായി യോജിപ്പിച്ച് അലമാരയിലും ചിലന്തി ഉള്ളയിടങ്ങളിലും സ്പ്രേ ചെയ്യുന്നത് ചിലന്തിയെ അകറ്റാൻ സഹായിക്കുന്നു.
പെപ്പർ മിന്റ് ഓയിൽ
പ്രകൃതി ദത്തമായ പെപ്പർ മിന്റ് ഓയിലിന്റെ ഗന്ധം വിഷമുള്ളതും അല്ലാത്തതുമായ ചിലന്തികളെ തുരത്താൻ മികച്ചതാണ്.
വെളുത്തുള്ളി സ്പ്രേ
വെളുത്തുള്ളി ജ്യൂസ് വെള്ളവുമായി ചേർത്ത് സ്പ്രേ ബോട്ടിലിലാക്കി സ്പ്രേ ചെയ്യുക. ഇത് വീടിന്റെ അറ്റങ്ങളിലും മൂലകളിലും സ്പ്രേ ചെയ്യുക.
കറുത്ത കുരുമുളക്
കറുത്ത കുരുമുളക് പൗഡർ സ്പ്രേ ചെയ്യുന്നത് ചിലന്തി, പല്ലി തുടങ്ങിയവയെ വീട്ടിൽ നിന്നും തുരത്തുന്നു.
മണമുള്ള മെഴുകുതിരികൾ
മണമുള്ള മെഴുകുതിരികൾ ചെറു ജീവികളെ തുരത്താൻ നല്ലതാണ്. ലാവണ്ടർ, നാരങ്ങ തുടങ്ങിയ ഗന്ധം ചിലന്തി പോലുള്ള ജീവികൾക്ക് അസ്വസ്ഥത ഉണ്ടാക്കും.
നാരങ്ങ
നാരങ്ങ വെള്ളവുമായി യോജിപ്പിച്ച് സ്പ്രേ ചെയ്യുന്നത് ചിലന്തികളെ തുരത്തും. നാരങ്ങയുടെ ഗന്ധമുള്ള ഹാൻഡ് വാഷ്,സോപ്പ്,തറ തുടയ്ക്കുന്ന ലായനി എന്നിവ ചിലന്തിയെ അകറ്റാൻ നല്ലതാണ്. നാരങ്ങയുടെ തൊലി വെയിലത്ത് ഉണക്കി പൊടിച്ച് സ്പ്രേ ചെയ്യുന്നതും ചിലന്തിയെ തുരത്താൻ ഉത്തമമാണ്.
മഞ്ഞൾ
ചെറു ജീവികളെ നശിപ്പിക്കാൻ കഴിവുള്ള പ്രകൃതി ദത്തമായ ഒരു വസ്തുവാണ് മഞ്ഞൾ. മഞ്ഞൾപ്പൊടി പൂന്തോട്ടത്തിലും അടുക്കളയിലും വിതറുന്നത് ചിലന്തിയെ അകറ്റും.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ അടുക്കളയിലെ മൂലകളിലും റാക്കുകളിലും വിതറുന്നത് ചിലന്തിയെ തുരത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |