ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്തയുമായുള്ള കലഹത്തിൽ സ്വന്തം നിലപാടുകൾ ശക്തമാക്കി പ്രസിഡന്റ് ഹരീന്ദർ ബത്ര. കഴിഞ്ഞ ദിവസം ബത്ര എത്തിക്സ് കമ്മിഷനെ പിരിച്ചുവിട്ടത് രാജീവ് മേത്ത റദ്ദാക്കിയിരുന്നു. എന്നാൽ, പ്രസിഡന്റ് എന്ന നിലയിൽ കമ്മിറ്റികൾ രൂപീകരിക്കാനും പിരിച്ചുവിടാനും തനിക്ക് അധികാരമുണ്ടെന്ന് അവകാശപ്പെട്ട ബത്ര ഇന്നലെ രംഗത്തെത്തി. തനിക്ക് തീരുമാനമെടുക്കാമെന്നും പിന്നീട് അത് എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ ജനറൽ ബോഡിയിലോ വച്ച് അംഗീകരിച്ചാൽ മതിയെന്നുമാണ് ബത്ര പറയുന്നത്. 2019ൽ ഒളിമ്പിക് സംഘാടക സമിതിയുമായുള്ള യോഗത്തിന് ടോക്കിയോയിൽ പോയി താമസിച്ച ഐ.ഒ.എ ഭാരവാഹികളുടെ ഹോട്ടൽ ബിൽ സമയത്ത് നൽകാതെ വൈകിപ്പിച്ചതു വഴി സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് കാട്ടി ബത്ര ഇന്നലെ ഐ.ഒ.എ ഫിനാൻസ് കമ്മിറ്റി ചെയർമാൻ കാരണം കാണിക്കൽ നോട്ടീസും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |