ന്യൂഡൽഹി: ഗൂഗിളിൽ നിന്ന് ഇതുവരെ നിക്ഷേപ വാഗ്‌ദാനമൊന്നും ലഭിച്ചിട്ടില്ലെന്ന് വൊഡാഫോൺ-ഐഡിയ ഓഹരി വിപണിയെ അറിയിച്ചു. അഞ്ചു ശതമാനം ഓഹരികൾ ഗൂഗിൾ വാങ്ങിയേക്കുമെന്ന വാർത്തകളെ തുടർന്ന് വൊഡാഫോൺ-ഐഡിയ ഓഹരികൾ ഇന്നലെ 35 ശതമാനമാണ് കുതിച്ചത്. ഓഹരിവില 7.85 ശതമാനം വരെ ഉയർന്നു. ഇതോടെയാണ്, ഇതുവരെ ഗൂഗിളിന്റെ വാഗ്‌ദാനം സംബന്ധിച്ച പ്രൊപ്പോസലുകളൊന്നും ഡയറക്‌ടർ ബോർഡ് മുമ്പാകെ വന്നിട്ടില്ലെന്ന് വൊഡാഫോൺ-ഐഡിയ വ്യക്തമാക്കിയത്. വൊഡാഫോൺ-ഐഡിയയുടെ അഞ്ചു ശതമാനം ഓഹരികൾ വാങ്ങാൻ ഗൂഗിൾ തീരുമാനിച്ചാൽ, നിലവിലെ വിപണിമൂല്യപ്രകാരം ചെലവാക്കേണ്ടി വരുക 11 കോടി ഡോളറായിരിക്കും (ഏകദേശം 830 കോടി രൂപ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |