തിരുവല്ല : അത്യാസന്ന നിലയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. പന്തളം പുന്തല നെടിയാല വടക്കേതിൽ രാജു (60), മകൻ രാജീവ്, ആരോഗ്യ പ്രവർത്തകരായ അശ്വതി, ശരണ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എം.സി റോഡിലെ തുകലശ്ശേരിയിലായിരുന്നു അപകടം. പക്ഷാഘാതം സംഭവിച്ച് അത്യാസന്ന നിലയിലായ രാജുവിനെയും കൊണ്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. സാരമായി പരിക്കേറ്റ നാലുപേരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം രാജുവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആംബുലൻസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |