നന്തി ബസാർ: ഐ.എസ്.എം സുവർണ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്ത് 100 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന ഗോൾഡൺ ഹോം പദ്ധതിയ്ക്കായുള്ള കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ വിഹിതം ജില്ലാ പ്രസിഡന്റ് നൗഷാദ് കരുവണ്ണൂർ കെ.എൻ.എം പയ്യോളി മണ്ഡലം പ്രസിഡണ്ട് കീപ്പോടി മൊയ്തീൻ ഹാജിയ്ക്ക് കൈമാറി. 9 ലക്ഷം രൂപ ചെലവുവരുന്ന വീടിന്റെ പണി പൂർത്തിയാക്കി ജൂലായ് ആദ്യവാരം കുടുംബത്തിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ കെ.എൻ.എം, ഐ .എസ് എം ജില്ലാ ഭാരവാഹികളായ വി.അബ്ദുറഹ്‌മാൻ, പി.കെ.ഫൈസൽ, റഷീദ് വാളൂർ, മുഹമ്മദ് അസ്ലം കീഴൂർ, മുജീബ് നന്തി, ഷമീർ വാകയാട്, പി.എം.ബാവ, ഹിമൽ ചാക്കര എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |