റദ്ദാക്കിയത് സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലം
ന്യൂഡൽഹി: മുൻ പദ്ധതികൾക്ക് അനുവദിച്ച തുക വിനിയോഗിക്കാത്ത സാഹചര്യത്തിലാണ് ശിവഗിരി സ്പിരിച്വൽ സർക്യൂട്ട് വേണ്ടെന്നു വച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പദ്ധതി പുനഃപരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ജൂൺ 16ന് നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആറു പദ്ധതികളിൽ ഉൾപ്പെടുത്തി കേന്ദ്രടൂറിസം മന്ത്രാലയം അനുവദിച്ച 503.83 കോടി രൂപയിൽ 125 കോടി രൂപയിൽ താഴെ മാത്രമാണ് കേരളം ചെലവഴിച്ചത്. ചെലവഴിക്കാത്ത തുക തിരിച്ചുപിടിക്കും.
99.99 കോടി രൂപയുടെ ശബരിമല-പമ്പ-എരുമേലി പദ്ധതിയിൽ ഒരു കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. 92.22 കോടി രൂപയുടെ ശ്രീപദ്മനാഭ-ആറന്മുള-ശബരിമല സ്പിരിച്വൽ പദ്ധതിയിലെ 73.77 കോടിരൂപയിൽ 80ശതമാനം മാത്രമേ ചെലവഴിച്ചുള്ളൂ. 80.37 കോടിരൂപയുടെ മലനാട് മലബാർ ക്രൂയിസ് പദ്ധതിക്ക് നൽകിയ 23.77 കോടി രൂപയിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |