കോട്ടയം : ജില്ലയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അന്യസംസ്ഥാനതൊഴിലാളികളുടെ മടക്കയാത്ര തുടരുന്നു. പശ്ചിമ ബംഗാളിലേക്കുള്ള അഞ്ചാമത്തെ ട്രെയിൻ ഇന്നലെ ഉച്ചകഴിഞ്ഞ് കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു. 1320 തൊഴിലാളികളാണുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി ബീഹാറിലേക്ക് 1153 പേർ മടങ്ങി. ഇതോടെ ജില്ലയിൽനിന്ന് ഇതുവരെ സ്വദേശത്തേക്ക് പോയ തൊഴിലാളികളുടെ എണ്ണം 9937 ആയി.
നേരത്തെ രജിസ്റ്റർ ചെയ്ത ക്രമത്തിലാണ് ജില്ലാ ഭരണകൂടം തൊഴിലാളികൾക്ക് മടക്കയാത്രയ്ക്ക് സൗകര്യമേർപ്പെടുത്തുന്നത്. രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കാതിരുന്ന തൊഴിലാളികൾക്കായി അസിസ്റ്റന്റ് ലേബർ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ നിന്ന് പൊലീസ് സംരക്ഷണയിൽ കെ.എസ്.ആർ.ടി.സി ബസുകളിലാണ് തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിലെത്തിക്കുന്നത്. ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അനിൽ ഉമ്മൻ, ആർ.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടർമാരായ ജെസി ജോൺ, ജിയോ ടി. മനോജ്, തഹസിൽദാർമാർ എന്നിവർ നേതൃത്വം നൽകി.
ബംഗാളിലേക്ക് പോയത്
ചങ്ങനാശേരി : 350
മീനച്ചിൽ : 345
കോട്ടയം : 300
കാഞ്ഞിരപ്പള്ളി : 205
വൈക്കം : 120
ബീഹാളിലേക്ക് പോയത്
ചങ്ങനാശേരി : 541
കോട്ടയം : 342
മീനച്ചിൽ : 134
വൈക്കം : 69
കാഞ്ഞിരപ്പള്ളി : 67
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |