കൊച്ചി: ചെറുകിട കാർഷിക, വാണിജ്യ മേഖലകൾക്കും സാമ്പത്തിക ഉൾപ്പെടുത്തലിനും (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) വായ്പകൾ ലഭ്യമാക്കാൻ എസ്.ബി.ഐ പ്രത്യേക വിഭാഗം രൂപീകരിച്ചു. രാജ്യത്തെ 8,000ഓളം ഗ്രാമ, ചെറുകിട പട്ടണങ്ങളിലൂടെ ഇത്തരം ചെറു വായ്പകൾ ലഭ്യമാക്കും. ബാങ്കിന്റെ 63,000ഓളം കസ്‌റ്റമർ സർവീസ് പോയിന്റുകളുടെ സേവനവും പ്രയോജനപ്പെടുത്തും.
മൈക്രോ ഫിനാൻസിന് കൂടുതൽ പ്രാമുഖ്യം നൽകുകയും ലക്ഷ്യമാണ്. ബാങ്കിംഗ് രംഗത്തേക്ക് ഇനിയും ചുവടുവയ്ക്കാത്തവരെ ആകർഷിക്കാനുള്ള സാമ്പത്തിക ഉൾപ്പെടുത്തലിന് കൂടുതൽ കരുത്തേകുന്നതാണ് പുതിയ നീക്കമെന്ന് എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ സഞ്ജീവ് നൗടിയാൽ ആണ് പുതിയ വിഭാഗത്തിന്റെ മേധാവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |