തൃശൂർ: നൂതനമായ ഓഗ്‌മെന്റഡ് റിയാലിറ്റി അഥവാ എ.ആർ ചലഞ്ചുമായി തൃശൂർ ഗവ എൻജിനിയറിംഗ് കോളേജ്. സംസ്ഥാന സർക്കാർ ആരംഭിച്ച ബ്രേക്ക് ദി ചെയ്ൻ കാമ്പയിനെ പിന്തുണച്ച് മാസ്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായാണ് നൂതനമായ റിയാലിറ്റി ചലഞ്ചായ എ.ആർ മാസ്‌ക് ചലഞ്ച് തുടങ്ങിയത്. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്ററിൽ പ്രവർത്തിക്കുന്ന ഇൻഫ്യൂസറി സംരംഭമാണ് ഈ പദ്ധതിക്ക് പിന്നിൽ.
യുവതലമുറയിൽ വളരെ പ്രചാരമുള്ള ഇൻസ്റ്റാഗ്രാം ഫിൽറ്ററുകൾ വഴിയാണ് ബോധവത്കരണം നടത്തുക. ഇൻസ്റ്റാഗ്രാമിൽ bit.ly/armask20 അല്ലെങ്കിൽ ഫേസ്ബുക്കിൽ bit. ly /armask20fb തുറക്കുക. കാമറ തുറക്കുമ്പോൾ, മാസ്‌ക് ടാപ്പ് ചെയ്ത് ധരിക്കുന്നവരെ കൊറോണ വൈറസ് ചുറ്റും കുടുങ്ങിക്കിടക്കുന്നതായി ഫിൽറ്റർ കാണിക്കുന്നു. നമ്മൾ പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്നു.
ഒരു ഫോട്ടോയെടുത്ത് # armaskchallenge എന്ന ടാഗിൽ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യാം. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളായ തോംസൺ ടോം, ശ്യാം പ്രദീപ് ആദിൽ, ആദിൽ ഖാൻ എന്നിവരാണ് ഈ സംരംഭത്തിന് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |