തിരുവനന്തപുരം: 70 കോടിയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പിന്നാക്ക സമുദായ
ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ അഡ്വ: സുമേഷ് അച്യുതൻ നയിക്കുന്ന ധർമ്മയാത്ര നാളെ അരുവിപ്പുറത്തു നിന്നാരംഭിച്ച് 20ന് ശിവഗിരിയിൽ സമാപിക്കും. 80 കിലോമീറ്റർ പദയാത്രയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. നാളെ രാവിലെ 9ന് കെ.മുരളീധരൻ യാത്ര ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസ യാത്രയുടെ സമാപന സമ്മേളനം വൈകിട്ട് 6ന് സ്റ്റാച്യുവിൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |