തൃശൂർ: പി.എൻ പണിക്കർ അനുസ്മരണ വായന മാസാചരണത്തിൻ്റെ ഭാഗമായി ഓൺലൈനിലൂടെ 19 മുതൽ ജൂലായ് 18 വരെ വായനോത്സവം നടക്കും. പി.എൻ പണിക്കർ ഫൗണ്ടേഷൻ നേതൃത്വത്തിൽ അനുസ്മരണവും വായന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും 19ന് രാവിലെ 10 ന് അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ നിർവഹിക്കും. മാസാചരണ കാലത്ത് കുട്ടികളും മുതിർന്നവരും വായനാദിന പ്രതിജ്ഞ ഏറ്റുചൊല്ലും. ക്വിസ്, ചിത്രരചന, ഉപന്യാസം, കഥപറച്ചിൽ, പ്രസംഗം, പദ്യപാരായണം തുടങ്ങിയ മത്സരങ്ങളിൽ www.pnpanicker.org വെബ്സൈറ്റിലൂടെ പങ്കാളിയാകാം. വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുക്കുന്ന വെബിനാറുകളുമുണ്ട്. ജില്ലാ കോർഡിനേറ്റർ കെ.കെ സീതാരാമൻ അദ്ധ്യക്ഷനായി. അഡ്വ. എ.യു രഘുരാമൻ പണിക്കർ, അഡ്വ. സി.ആർ ജയ്സൺ, പ്രൊഫ. ജോർജ് അലക്സ്, വിൻസന്റ് ബ്രഹ്മകുളം എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |