കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം കോട്ടയം ജില്ല സെക്രട്ടറി ജോസ്‌മോൻ മുണ്ടയ്ക്കൽ പാർട്ടി വിട്ടു. ശക്തി കേന്ദ്രമായ കോട്ടയത്തിലെ ജില്ലാ സെക്രട്ടറി തന്നെ പാർട്ടി വിട്ടത് ജോസ് വിഭാഗത്തിന് തിരിച്ചടിയായി. ജോസഫ് വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കുമെന്നും യു.ഡി.എഫിന്റെ ഭാഗമല്ലാത്ത പാർട്ടിക്കൊപ്പം നിൽക്കാനാവില്ലെന്നും ജോസ് മോൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.ഫിൽ നിന്നുള്ള നടപടി ചോദിച്ച് വാങ്ങി ഇടതുമുന്നണിയിലേക്ക് പോകാനാണ് ജോസ് കെ മാണി ശ്രമിച്ചത്. മാണിസാറിന്റെ ആത്മാവിനോട് നീതിപുലർത്തണമെങ്കിൽ ജോസ് കെ മാണി യു.ഡി.എഫിൽ നിൽക്കണം. യു.ഡി.എഫ് വിട്ടുപോകാനായിരുന്നു ജോസ് കെ മാണി ശ്രമിച്ചത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്നും ജോസ് മോൻ പറഞ്ഞു.
ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ പേർ ഒപ്പം വരുമെന്നും ചർച്ചകൾ നടത്തുകയാണെന്നും വരുന്നവരുടെ നീണ്ട ലിസ്റ്റുണ്ടെന്നും പി.ജെ ജോസഫ് രാവിലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോസ്‌മോൻ മുണ്ടയ്ക്കൽ പാർട്ടി വിടുമെന്ന് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |