മലപ്പുറം: ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസി കൊവിഡിന്റെ പേരിൽ നേരിടേണ്ടി വന്നത് ക്രൂരമായ അവഗണന. മലപ്പുറം എടപ്പാൾ സ്വദേശിയായ 60 വയസുകാരൻ കൊവിഡിന്റെ സാഹചര്യം മൂലമാണ് നാട്ടിലേക്ക് എത്തിയത്. ഗൾഫിൽ ഡ്രൈവറായി ജോലി നോക്കിയിരുന്ന ഇദ്ദേഹത്തിന്റെ ജോലിയും നഷ്ടമായിരുന്നു. എന്നാൽ വീട്ടിലേക്ക് മടങ്ങിയെത്തിയ ഇദ്ദേഹത്തെ കുടിക്കാൻ വെള്ളം പോലും നൽകാതെ പടിക്കുപുറത്തുനിർത്തിയാണ് വീട്ടുകാർ സ്വീകരിച്ചത്. ഇദ്ദേഹം ഗൾഫിൽ നിന്നും അയച്ചുനൽകുന്ന സാധനങ്ങളും മറ്റും വീട്ടുകാർ കൈപ്പറ്റിയിട്ടുണ്ട്.
‘എട്ട് സഹോദരങ്ങളും രണ്ട് സഹോദരിമാരും ഉണ്ട്. വരുന്ന വിവരം ഒരു സഹോദരനെ അറിയിച്ചിരുന്നു. പഞ്ചായത്ത് അംഗത്തോട് വിവരം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു. പുലര്‍ച്ചെ നാലിനാണ് വീടിനു മുമ്പിലെത്തിയത്. അവടെയെത്തിയപ്പോള്‍ അനുഭവിക്കേണ്ടി വന്നത് വേദന നിറഞ്ഞ കാര്യങ്ങളാണ്. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടെങ്കിലും തന്നില്ല. എന്റെ ഭൂമിയില്‍ കൊച്ചുകൂരയുണ്ടാക്കി കഴിയാന്‍ ആരോടും അനുവാദം ചോദിക്കേണ്ടല്ലോ’. അദ്ദേഹം പറയുന്നു.
13 വർഷമായി ഗൾഫ് രാജ്യത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ശ്വാസ സംബന്ധമായ രോഗമുള്ളത് കാരണം ഭാര്യയുടെ അടുക്കലും പോകാൻ സാധിക്കില്ല. വിദേശത്തുള്ള സഹോദരന്റെ ഒഴിഞ്ഞുകിടക്കുന്ന വീട്ടിൽ താമസിക്കാനും ഇദ്ദേഹത്തെ വീട്ടുകാർ അനുവദിച്ചില്ല. എന്നാൽ ഇദ്ദേഹം വരുന്ന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് സഹോദരങ്ങള്‍ പറയുന്നത്. വീട്ടുകാര്‍ കയറ്റാതായതോടെ ആരോഗ്യവകുപ്പാണ് നടുവട്ടത്തെ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കിയത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |