ന്യൂയോർക്ക്: കൊവിഡ് കാലത്തും സമ്പത്ത് വാരിക്കൂട്ടി ആമസോൺ മേധാവി ജെഫ് ബെസോസ്. ബ്ളൂംബെർഗിന്റെ ശതകോടീശ്വര പട്ടികപ്രകാരം 17,160 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്‌തി. സുമാർ 13 ലക്ഷം കോടി രൂപ! വിവാഹമോചനത്തിന് മുമ്പ്, 2018 സെപ്‌തംബർ നാലിന് കുറിച്ച റെക്കാഡായ 16,770 കോടി ഡോളർ അദ്ദേഹം മറികടന്നു.
വിവാഹ മോചനക്കരാറനുസരിച്ച് ആസ്‌തിയിൽ നിന്ന് 3,800 കോടി ഡോളറും (2.86 ലക്ഷം കോടി രൂപ) ആമസോൺ ഓഹരികളുടെ നാലു ശതമാനവും അദ്ദേഹം ഭാര്യ മെക്കെൻസിക്ക് കൈമാറിയിരുന്നു. ലോകത്തെ ഏറ്രവും വലിയ സമ്പന്നനായ ബെസോസ് 5,670 കോടി ഡോളറാണ് (4.30 ലക്ഷം കോടി രൂപ) 2020ൽ മാത്രം ആസ്‌തിയിൽ കൂട്ടിച്ചേർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |