നാഗർകോവിൽ:തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപെട്ട് സാത്താൻകുളം പൊലീസ് ഇൻസ്‌പെക്ടർ ശ്രീധറിനെ അനേഷണ ചുമതല വഹിക്കുന്ന സി,ബി.സി.ഐ.ഡി ഡി എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം എസ്.ഐ രഘു ഗണേഷ്, എസ്.ഐ ബാലകൃഷ്ണൻ,കോൺസ്റ്റബിൾ മുരുകൻ,മുത്തുരാജ് എന്നിവരെയടക്കം ആറ് പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു.രഘുവിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകം ഉൾപ്പെടെ നാലു വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായവരെ കൂടാതെ മറ്റ് എട്ട് പൊലീസ് ഉദ്യോഗസ്ഥർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ട്. ഇതിനെക്കുറിച്ച് സി.ബി.സി.ഐ.ഡി അന്വേഷിച്ച് വരികയാണ്.വനിതാ പൊലീസ് ഉദ്യോഗസ്ഥയായ രേവതി നൽകിയ മൊഴിയിലാണ് ഇവരെ പിടികൂടാൻ സാധിച്ചത്.ഇതിനെ തുടർന്ന് രേവതിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
തൂത്തുക്കുടി സ്വദേശികളായ ജയരാജ് (58), മകൻ ബെനിക്സ് (31) എന്നിവരെ ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
|