തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അതത് സ്കൂൾ പ്രഥമാദ്ധ്യാപകർക്ക് ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് നൽകണം. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് പേപ്പർ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. ഫലം 22നകം പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷാ വെബ്സൈറ്റുകൾ ചുവടെ:
എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്ഐ) - https://sslcexam.kerala.gov.in
ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്ഐ) - http://thslcexam.kerala.gov.in
എ.എച്ച്.എസ്.എൽ.സി - http://ahslcexam.kerala.gov.in
വെയ്റ്റേജ് മാർക്ക് പ്രസിദ്ധീകരിച്ചു
കഴിഞ്ഞ വർഷം സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയവരിൽ ബി.പി.എൽ സ്കോളർഷിപ്പിന് അപേക്ഷിച്ചവരുടെ വെയ്റ്റേജ് മാർക്ക് www.cee.kerala.org ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ 30ന് വൈകിട്ട് അഞ്ചിനകം എൻട്രൻസ് കമ്മിഷണറേറ്റിൽ തപാൽ വഴി പരാതി നൽകണം. പരാതികളിൽ ജില്ലാ കളക്ടർമാർ അന്വേഷണം നടത്തും.
ഒഡെപെക്ക് അഭിമുഖം
ഒഡെപെക്ക് മുഖേന സൗദി അറേബ്യയിൽ ഡോക്ടർമാർ, എച്ച്.ആർ എക്സിക്യൂട്ടീവ് (പുരുഷന്മാർ), കുക്ക്, മദർ, ചൈൽഡ് കെയർ (സ്ത്രീ) എന്നിവരെ തിരഞ്ഞെടുക്കുന്നു. ജനറൽ പ്രാക്ടീഷണറായി മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ളവരും എച്ച്.ആർ എക്സിക്യൂട്ടീവുകൾക്ക് മൂന്ന് വർഷം ആശുപത്രിയിലും പരിചയം വേണം. ബയോഡേറ്റ info@odepc.in എന്ന ഇ -മെയിലിൽ 12ന് മുമ്പ് അയയ്ക്കണം. വിവരങ്ങൾക്ക് www.odepc.kerala.gov.in . ഫോൺ: 0471-2329440/41/42/43.
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ബിരുദധാരികളെ അപ്രന്റീസ് ഇൻ പേഷ്യന്റ് മാനേജ്മെന്റ് സർവീസിനായി നിയമിക്കുന്നു. 9,000 രൂപയാണ് സ്റ്റൈപെൻഡ്. 7ന് വാക്ക് ഇൻ ഇന്റർവ്യൂവിൽ നടക്കും. വിവരങ്ങൾക്ക്: www.sctimst.ac.in.
എൽ എൽ.എം അപേക്ഷകരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
എൽ എൽ.എം പ്രവേശനത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ 15ന് വൈകിട്ട് 5വരെ സമയം നൽകും. ഹെൽപ്പ് ലൈൻ- 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |