കോടാലി: തണുപ്പിൽ വിളയുന്ന മുന്തിരിവള്ളികൾ മഴയത്തും പൂത്ത് കായായി. കോടാലി വലിയകത്ത് കാസിമിന്റെ വീട്ടുമുറ്റത്താണ് മുന്തിരിക്കുലകൾ വിളഞ്ഞു നിൽക്കുന്നത്. അലങ്കാര ചെടികളെയും പ്രകൃതിയെയും ഏറെ സ്‌നേഹിക്കുന്ന കാസിം ചെടികൾ നട്ടുവളർത്തുന്നതോടൊപ്പം മുന്തിരിച്ചെടിയും വാങ്ങി നടുകയായിരുന്നു.
രണ്ട് വർഷം മുമ്പാണ് പരീക്ഷണാർത്ഥം കൊടകരയിൽ നിന്നും മുന്തിരിവള്ളി വാങ്ങിയത്. ഇത് വീടിനോടു ചേർന്ന് നട്ടുപിടിപ്പിച്ചു. പൂർണമായും ജൈവവളമിട്ട് പരിപാലിക്കുന്ന മുന്തിരിച്ചെടിയിൽ കഴിഞ്ഞവർഷം വളരെ കുറച്ച് കായുണ്ടായി. കുരുവില്ലാത്ത മുന്തിരി ആയിരുന്നു. എന്നാൽ ഇക്കുറി കുറച്ചധികം വിളഞ്ഞു.
വീടിനോടു ചേർന്ന് പടർന്നുനിൽക്കുന്ന മുന്തിരിവള്ളികൾ വീടിന് മുകളിൽ പന്തൽ കെട്ടി അതിൽ വളർത്താനുള്ള ശ്രമത്തിലാണ്. സാധാരണ തണുത്ത കാലാവസ്ഥയിൽ വളരുന്ന മുന്തിരിവള്ളികൾ നമ്മുടെ നാട്ടിൽ അപൂർവ്വമായേ കൃഷി ചെയ്യാറുള്ളു. കാസിമിനെ കൂടാതെ മുന്തിരിവള്ളികൾ പരിചരിക്കാൻ ഭാര്യ ജമീലയും മരുമകൾ സൂനുജയൂം ഉണ്ട്. വിളഞ്ഞ് നിൽക്കുന്ന മുന്തിരിക്കുലകൾ കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |