പാലക്കാട്: അട്ടപ്പാടിയിൽ ഷോളയൂർ പഞ്ചായത്തിൽ കോട്ടത്തറയിൽ അവശ നിലയിൽ വനംവകുപ്പ് കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. അഞ്ച് വയസുളള കുട്ടികൊമ്പന് കീഴ്‌താടിയിൽ ഗുരുതര പരുക്കേറ്റിരുന്നതിനാൽ ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ദിവസങ്ങളായി ഈ മേഖലയിൽ കണ്ടിരുന്ന കുട്ടികൊമ്പൻ ആരെയും അടുപ്പിച്ചിരുന്നില്ല. വായ പുഴുവരിച്ച നിലയിലായിരുന്നു. ആനയുടെ പോസ്‌റ്റ്മോർട്ടം നടപടികൾ ഉടൻ ആരംഭിക്കും. ആനക്ക് പരുക്ക് പറ്റിയത് എങ്ങനെയെന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |