ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബാംഗ്ളൂർ നഗര പരിധിയിൽ ഇന്നലെ രാത്രി മുതൽ നിലവിൽ വന്ന നിയന്ത്രണം നാളെ രാവിലെ വരെ തുടരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അരുണാചൽ പ്രദേശിൽ തലസ്ഥാനമായ ഇറ്റാനഗറിലും നാഹർലഗൂണിലും നാളെ മുതൽ ഒരാഴ്‌ച ലോക്ക് ഡൗൺ നടപ്പാക്കും. തമിഴ്നാട്ടിൽ മധുരയിലും പരിസര പ്രദേശങ്ങളിലും നിലവിലുള്ള ലോക്ക് ഡൗൺ ജൂലായ് 12വരെ നീട്ടി. അതിനിടെ ലോക്ക് ഡൗൺ തുടരുന്ന ചെന്നൈയിൽ ജുവലറി, ടെക്‌സ്‌റ്റൈൽ കടകൾ രാവിലെ പത്തുമുതൽ വൈകിട്ട് ആറുവരെ തുറക്കാൻ അനുമതി നൽകും. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |