കൊച്ചി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ വിദഗ്ദ്ധന് കൊച്ചി സർവകലാശാല നൽകുന്ന പ്രൊഫ. എം.വി. പൈലി പുരസ്‌കാരത്തിന് പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഒഫ് ടെക്‌നോളജി ഡയറക്ടർ ഡോ. പി.ബി. സുനിൽകുമാറിനെ തിരഞ്ഞെടുത്തു. ഒരുലക്ഷംരൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 1999 ൽ അദ്ധ്യാപകജീവിതം ആരംഭിച്ച ഡോ. സുനിൽകുമാർ 2004ൽ അസോസിയേറ്റ് പ്രൊഫസറും 2006ൽ പ്രൊഫസറുമായി. വിവിധ ഐ.ഐ.ടികളിൽ അദ്ധ്യാപകനായും വകുപ്പുമേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |