കൊൽക്കത്ത: പശ്ചിമ ബംഗാൾ ബി.ജെ.പി എം.എൽ.എയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നോർത്ത് ദിനാജ്പൂർ ജില്ലയിലെ ഹെംതാബാദിൽ ദേബേന്ദ്രനാഥ് റോയിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെംതാബാദിലെ ഒരു കടയോട് ചേര്‍ന്നാണ് റോയിയെ തൂങ്ങിയ നിലയില്‍ കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി. പട്ടികജാതി സംവരണ മണ്ഡലമാണ് ഹെംതാബാദ്. ഇവിടെ സി പി എം ടിക്കറ്റിലാണ് ദേബേന്ദ്രനാഥ് റോയ് മല്‍സരിച്ചതും ജയിച്ചതും.
എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇദ്ദേഹം ബി ജെ പിയില്‍ ചേരുകയായിരുന്നു. എം എൽ എയുടെ മരണം കൊലപാതകമാണെന്നും ആരോപണങ്ങളുയരുന്നുണ്ട്. നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പശ്ചിമബംഗാൾ ഗവർണ ജഗദീപ് ധൻഖർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |