കൊച്ചി: പച്ചക്കറിയും ധാന്യങ്ങളും പയർവർഗങ്ങളും വാങ്ങാൻ ജനത്തിന് പണ്ടെത്തെപ്പോലെ വലിയതാത്പര്യമില്ലെന്ന് കേന്ദ്രസർക്കാർ. ബ്രെഡിനോടും പ്രിയം കുറഞ്ഞു. അതേസമയം, പുകയില ഉത്‌പന്നങ്ങളും മദ്യവും മയക്കുമരുന്നും വാങ്ങുന്നത് കൂടിയിട്ടുമുണ്ടെന്ന് കേന്ദ്ര സ്‌റ്രാറ്രിസ്‌റ്രിക്‌സ് മന്ത്രാലയത്തിന്റെ നാഷണൽ അക്കൗണ്ട്‌സ് സ്‌റ്രാറ്രിസ്‌റ്രിക്‌സ് - 2020 റിപ്പോർട്ടിലുണ്ട്.
2017-18ൽ പുകയില ഉത്‌പന്നങ്ങൾ, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കായി മുൻവർഷത്തേക്കാൾ 7.7 ശതമാനം തുക ഇന്ത്യക്കാർ ചെലവഴിച്ചു. ബ്രെഡും പയർവർഗങ്ങളും ധാന്യങ്ങളും വാങ്ങാൻ 2018-19ൽ ചെലവാക്കിയത് 4.43 ലക്ഷം കോടി രൂപയാണ്. 2017-18ൽ ചെലവ് 4.74 ലക്ഷം കോടി രൂപയായിരുന്നു. പച്ചക്കറി വാങ്ങൽച്ചെലവ് 2.29 ലക്ഷം കോടി രൂപയിൽ നിന്ന് 2.18 ലക്ഷം കോടി രൂപയിലേക്കും താഴ്‌ന്നു.
എല്ലാവിധ ഉത്‌പന്നങ്ങൾക്കുമായി 2017-18ൽ ഇന്ത്യക്കാർ 74.33 ലക്ഷം കോടി രൂപ ചെലവാക്കിയിരുന്നു. 2018-19ൽ ഇത് 79.51 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. 2019-20ൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 4.2 ശതമാനമായിരുന്നു. 2018-19ൽ 6.1 ശതമാനവും 2017-18ൽ ഏഴു ശതമാനവുമായിരുന്നു വളർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |